ജെഎന്‍യു വ്യാജ വീഡിയോ; മൂന്നു ചാനലുകള്‍ക്കെതിരെ ദില്ലി സര്‍ക്കാര്‍ നോട്ടീസ് അയച്ചു

ദില്ലി: ജെഎന്‍യു സംഭവത്തില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച് മൂന്നു ചാനലുകള്‍ക്കെതിരെ ദില്ലി സര്‍ക്കാര്‍ നോട്ടീസ് അയച്ചു. തുടര്‍ നടപടികള്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ശേഷമുണ്ടാകും.

ഈ വ്യാജ വീഡിയോയുടെ പശ്ചാത്തലത്തിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥികളെ ദില്ലി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരായി പ്രചരിപ്പിച്ച വീഡിയോ വ്യാജമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയെക്കുറിച്ചുള്ള ഏഴു വീഡിയോകളില്‍ രണ്ടെണ്ണമായിരുന്നു വ്യാജം. ഈ വീഡിയോ പ്രചരിപ്പിച്ച ചാനലുകള്‍ക്കെതിരെയാണ് നോട്ടീസ് പുറത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News