പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മണിക്ക് ഗുരുതര കരള്‍രോഗം; ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു

തൃശൂര്‍: അന്തരിച്ച കലാഭവന്‍ മണിക്ക് ഗുരുതര കരള്‍രോഗമായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ പൂര്‍ണമായും തകരാറിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിക്കണമെങ്കില്‍ രാസപരിശോധനഫലം കിട്ടണമെന്നും ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശരീരത്തില്‍ ഉണ്ടായിരുന്ന മറ്റ് രാസവസ്തുകള്‍ മരുന്നിന്റെ സാന്നിധ്യം മൂലമാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

വിസറയും രക്തസാമ്പിളുകളും കാക്കനാട്ടെ സര്‍ക്കാര്‍ ലബോറട്ടറിയിലേക്കാണ് അയച്ചത്. ഇതിന്റെ പരിശോധന ഫലം ലഭിക്കുന്നതിന് ഒരു മാസമെങ്കിലുമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്.

കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മണിയുടെ മരണമെങ്കിലും ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി സംശയം പ്രകടിപ്പിച്ച് ആശുപത്രി അധികൃതര്‍ പൊലീസിന് ഞായറാഴ്ച വിവരം നല്‍കുകിയിരുന്നു. ഇതോടെയാണ് പോസ്റ്റുമോര്‍ട്ടം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. മണിയുടെ സഹോദരന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് ചാലക്കുടി പൊലീസ് കേസെടുക്കുകയും ചെയ്തു.

അതേസമയം, മണിക്കൊപ്പം ഔട്ട്ഹൗസിലുണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കിയുടെയും സുഹൃത്തുക്കളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News