കുവൈത്തില്‍ മൂന്ന് മലയാളികള്‍ക്ക് വധശിക്ഷ; കോടതി വിധി മയക്കുമരുന്ന് കടത്തിയ കേസില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് മലയാളികള്‍ക്ക് വധശിക്ഷ. മലപ്പുറം സ്വദേശികളായ മുസ്തഫ ഷാഹുല്‍ഹമീദ്, അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍ മാങ്ങോട്ടുചാലില്‍ എന്നിവര്‍ക്കാണ് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19ന് കുവൈത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. കേസില്‍ ശ്രീലങ്കക്കാരിയായ സ്ത്രീക്കും വധശിക്ഷ വിധിച്ചു. ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കോടതി ഒരു മാസം സമയം അനുവദിച്ചു. കേസ് വാദിക്കാന്‍ പ്രതികള്‍ അഭിഭാഷകരെ ഏര്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ സര്‍ക്കാര്‍ അഭിഭാഷകരാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News