കേരള കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുന്നു; സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 22 സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ മാണി ഗ്രൂപ് വിട്ടു; ഫ്രാന്‍സിസ് ജോര്‍ജ്ജിന് പിന്തുണ

തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുന്നു. തിരുവനന്തപുരത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വാമനപുരം പ്രകാശ് കുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ മാണി ഗ്രൂപ്പില്‍നിന്ന് രാജിവെച്ചു. 22 സംസ്ഥാന കമ്മിറ്റി അംഗങ്ങളും പാര്‍ട്ടിവിട്ടു.

ഫ്രാന്‍സിസ് ജോര്‍ജ്ജ്, ഡോ. കെസി ജോസഫ്, ആന്റണി രാജു തുടങ്ങിയവര്‍ കേരള കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസില്‍നിന്ന് കൂട്ടരാജി തുടരുന്നത്. പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നവരുടെ എണ്ണം അനുദിനം കൂടുന്നത് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News