കലാഭവന്‍ മണിയെപ്പറ്റി ജാഫര്‍ ഇടുക്കി പീപ്പിളിനോട്; മണിയെ കണ്ടത് സിനിമാക്കാര്യം ചര്‍ച്ച ചെയ്യാന്‍; ആരെങ്കിലും അപായപ്പെടുത്തിയതെങ്കില്‍ സത്യം പുറത്തുവരണം; സാധാരണ മരണമായിരിക്കട്ടെ എന്നും ജാഫര്‍

കൊച്ചി: ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തലേദിവസം കലാഭവന്‍ മണിയെ കണ്ടു എന്ന് നടന്‍ ജാഫര്‍ ഇടുക്കി. സിനിമാക്കാര്യം ചര്‍ച്ച ചെയ്യാനാണ് മണിയെ കണ്ടത് എന്നും ജാഫര്‍ ഇടുക്കി പീപ്പിളിനോട് പറഞ്ഞു. കലാഭവന്‍ മണിയെ ആരെങ്കിലും അപായപ്പെടുത്തിയതെങ്കില്‍ സത്യം പുറത്തുവരണം. മണിയുടേത് സാധാരണ മരണമായിരിക്കട്ടെ എന്നും ജാഫര്‍ ഇടുക്കി പീപ്പിളിന്റെ ന്യൂസ് ന്‍ വ്യൂസില്‍ പറഞ്ഞു.

വലിയ പുരസ്‌കാരങ്ങള്‍ നിസാരമായി നഷ്ടപ്പെട്ട ആളാണ് കലാഭവന്‍ മണി. മണിയുടെ മരണം സംബന്ധിച്ച സത്യം പുറത്തുവരണം. മണിയുടേത് ഒരു സാധാരണ മരണമായിരിക്കട്ടെ എന്നാണ് ആഗ്രഹം. മറിച്ച് ഒന്നും ആവാതിരിക്കട്ടെ. സാധാരണ മരണമായിരിക്കട്ടെയെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

മണിയുടെ മരണത്തില്‍ തനിക്ക് ആരെയും സംശയമില്ല. പാഡി എന്ന ഔട്ട്ഹൗസില്‍വന്ന് പൊലീസ് പരിശോധിച്ചു. അന്ന് രാത്രി മണിക്കൊപ്പം കിടന്നുറങ്ങിയ ആളുകളോട് പൊലീസ് ചോദിച്ചിട്ടുണ്ട്. ആണ് ചില സംശയങ്ങള്‍ പഉരത്തുവന്നത്. ഒപ്പം പകിടന്ന ആളുകളോട് ആണ് പൊലീസ് ചോദിച്ചത്. പൊലീസ് മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ ചാലക്കുടി സ്‌റ്റേഷനില്‍ പോയി എല്ലാം പൊലീസിനോട് വിശദീകരിച്ചുവെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

മണി വെന്റിലേറ്ററിലാണെന്നും സീരിയസാണ് എന്നും പിന്നീടാണ് അറിഞ്ഞത്. മണിയുടെ ഉള്ളില്‍ വിഷാംശം ചെന്നിട്ടുണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞു. ആശുപത്രിയില്‍ കിടന്ന മണിക്ക് ഇല്ലാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പലരും പ്രചരിപ്പിച്ചു. മണിയുടെ വീട്ടില്‍ നിരവധി കൂട്ടുകാര്‍ വരാറുണ്ട്. അവിടെ ചെല്ലുമ്പോള്‍ മണിയെ അപായപ്പെടുത്തിയതാണെങ്കില്‍ സത്യം പുറത്തുവരണം. മണിക്ക് കുടുംബ പ്രശ്‌നങ്ങള്‍ ഇല്ല. മണി ആത്മഹത്യ ചെയ്യില്ല. അതിന്റെ സാഹചര്യമില്ല.- ജാഫര്‍ പറഞ്ഞു.

കണ്ട ദിവസം രാത്രി 7 മണി മുതല്‍ 11.30 വരെ മണിക്കൊപ്പം പാഡി ഔട്ട്ഹൗസില്‍ ഉണ്ടായിരുന്നു. താന്‍ കണ്ടതിന്റെ പിറ്റേദിവസമാണ് മണി ആശുപത്രിയിലായത്. താന്‍ കണ്ട ദിവസം കലാഭവന്‍ മണി പൂര്‍ണ ആരോഗ്യവാനായിരുന്നു. പതിവിലും സന്തോഷവാനായിരുന്നു എന്നും ജാഫര്‍ പറഞ്ഞു. അന്ന് വീട്ടില്‍ ചെല്ലുമ്പോള്‍ ചില സിനിമാ സുഹൃത്തുക്കളും നാട്ടുകാരുമാണ് മണിയുടെ വീട്ടില്‍ ഉണ്ടായിരുന്നതെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

മണിക്ക് കുടുംബ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. ഷൂട്ടിംഗിനിടയില്‍ പോലും മൂന്ന് തവണ വീട്ടിലേക്ക് വിളിക്കും. സന്തോഷത്തോടെയാണ് മഇ കുടുംബത്തോടൊപ്പം ജീവിച്ചത്. എന്നും സ്വര്‍ഗ്ഗീയമായാണ് മണി ജീവിച്ചത്. മണിയുടെ മരണത്തില്‍ ആരെയും അവിശ്വസിക്കാന്‍ ആവില്ല. ആരെ സംശയിക്കും. എല്ലാവര്‍ക്കും മണി സഹായി ആണ് എന്നും ജാഫര്‍ ഇടുക്കി പീപ്പിളിന്റെ ന്യൂസ് ന്‍ വ്യൂസില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News