ഞാന്‍ അപരാജിത…

ഡി. രാജ എന്ന പേര് രാജ്യത്തിന് അപരിചിതമല്ല. ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം പലപ്പോഴും പറഞ്ഞു കേള്‍ക്കുന്ന പേര്. പക്ഷേ, അടുത്ത കാലത്ത് അദ്ദേഹം പറഞ്ഞതു താന്‍ അപരാജിതയുടെ അച്ഛന്‍ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നതെന്നായിരുന്നു. ഒരച്ഛന്റെ അഭിമാനത്തിന് അപ്പുറം പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ മുഖമായാണ് അപരാജിത എന്ന പെണ്‍കുട്ടി ദിവസങ്ങള്‍ക്കുള്ളില്‍ മാറിയത്. ജെഎന്‍യു വിദ്യാര്‍ഥിയും ജെഎന്‍യു സമരത്തിന്റെ മുന്നണിപ്പോരാളിയുമായ അപരാജിതയെ കാണാന്‍ കനയ്യകുമാര്‍ ജാമ്യത്തിലിറങ്ങുന്നതിന്റെ തലേ ദിവസമാണ് കാമ്പസിലെത്തിയത്.

21ദിവസത്തിന് ശേഷം തിഹാര്‍ ജയിലില്‍നിന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ തിരിച്ചെത്തുന്നതിലെ വിശേഷങ്ങള്‍ ചോദിച്ചു തുടങ്ങിയപ്പോള്‍ തന്നെ സഖാവ് കനയ്യ മാത്രമല്ല മറ്റെല്ലാ സഖാക്കളും തിരിച്ചെത്തുമെന്ന മറുപടി. കനയ്യ തിരിച്ചെത്തിയതോടെ അനീതിക്ക് എതിരെയുള്ള തങ്ങളുടെ പ്രതിഷേധ മുന്നേറ്റത്തിന്റെ ആദ്യ വിജയമെന്നായി അപരാജിതയുടെ മറുപടി.

aparajitha

അപരാജിത പറയുന്നു

നിരപരാധിയായ കനയ്യക്ക് എതിരെ രാജ്യദ്രോഹക്കുറ്റമാണ് ദില്ലി പോലീസ് ചുമത്തിയത്. ഒടുവില്‍ പോലീസിനുതന്നെ തെളിവില്ലെന്ന കാര്യം നിയമത്തിനു മുന്നില്‍ അറിയിക്കേണ്ടി വന്നു. പട്ടാപകല്‍ ക്യാമ്പസില്‍ കയറി ഭീതിത അന്തരീക്ഷമാണ് ജെഎന്‍യുവില്‍ പൊലീസ് സൃഷ്ടിച്ചത്. ഓരോ ഹോസ്റ്റല്‍ മുറിയിലും കയറി റെയഡ് എന്ന പേരില്‍ പൊലീസ് സൃഷ്ടിച്ച ഭീതി ചെറുതല്ല. ലേഡീസ് ഹോസ്റ്റല്‍ മുറിയില്‍ യഥേഷ്ടം പോലീസിനു കയറി ഇറങ്ങാനുള്ള അനുമതിയാണു വിസി അനുവദിച്ചത്. ബിജെപി സര്‍ക്കാരിന്റെ സ്വകാര്യ പോലീസ് പോലെ, എതിര്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകരെ പ്രത്യേകം അധിക്ഷേപിക്കുന്നതിലും പ്രത്യേക അധികാരം ലഭിച്ചതു പോലെയുള്ള നടപടി. ക്യാമ്പസിന്റെ നിയന്ത്രണം പോലീസിന് ലഭിച്ച ദുരവസ്ഥ.

ഇടത് വിദ്യാര്‍ഥി പ്രവര്‍ത്തകരെ പൂര്‍ണ്ണമായി അടിച്ചമര്‍ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ആശയസംവാദങ്ങളെയും സര്‍ക്കാരിന്റെ നടപടികള്‍ക്ക് എതിരെ പ്രതികരിച്ചതും അടിച്ചമര്‍ത്താനുള്ള ഗൂഢലക്ഷ്യം. വിദ്യാര്‍ഥികളെ രാഷ്ട്രീയമായിതന്നെ ഇല്ലാതാക്കാനായിരുന്നു ശ്രമം. ഇതിന് എതിരെയുള്ള പോരാട്ടം തുടരാനായത് ജെഎന്‍യുവിന്റെ വിജയമാണ്.

ഫെബ്രുവരി ഒമ്പതിന് ‘COUNTRY WITHOUT POSTOFFICE’ എന്ന സെമിനാര്‍ നടത്താന്‍ തീരുമാനിച്ചത് മുതല്‍ എബിവിപി പ്രതിഷേധം തുടങ്ങി. പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെയും മാനിക്കുന്നു. ചടങ്ങിനിടയില്‍ പുറത്തുനിന്നു നിരവധി ആളുകള്‍ എത്തി. ഇവരോട് കനയ്യ അടക്കമുള്ളവര്‍ ഐഡി പ്രൂഫ് അടക്കം ആവിശ്യപ്പെട്ടിരുന്നു. പിന്നീട് ഇതേ ആളുകള്‍ പരിധി വിട്ട പ്രതിഷേധം ഉയര്‍ത്തുകയും ആക്രമണം അഴിച്ച് വിടുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച അന്വേഷണ സമിതി പുനര്‍നിര്‍മിച്ച് സുതാര്യമായ അന്വേഷണം എന്ന വിദ്യാര്‍ഥികളുടെ ആവശ്യവും വിസി അംഗീകരിച്ചിട്ടില്ല. വിദ്യാര്‍ഥി വിരുദ്ധ നിലപാട് കൈക്കൊണ്ട രജിസ്ട്രാറെ വിസി സംരക്ഷിക്കുന്നു. ഭരണഘടനയുടേയും ജനാധിപത്യത്തിന്റേയും കാവല്‍ക്കാരായ വിദ്യാര്‍ഥികളെ നിശബ്ദരാക്കനുള്ള നടപടി നിലനില്‍ക്കില്ല.

ചുവന്നകുടുംബത്തിലെ പുതിയനക്ഷത്രം

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍നിന്ന് അപ്പോഴും സഹപാഠികളുടെ ആസാദി മുദ്രാവാക്യം ജെഎന്‍യുവില്‍ അലയടിക്കുകയായിരുന്നു. പീപ്പിള്‍ ടിവിയുടെ ക്യാമറാ കണ്ണുകള്‍ക്ക് മുന്നില്‍ നിന്ന് വീണ്ടും സഹപാഠികളുടെ സമരപ്പന്തലിലേക്ക് അപരാജിത നടന്നു. വിപ്ലവത്തിന്റെ കനല്‍ വഴികളില്‍ അപരാജിത നക്ഷത്രമായില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഒരു പഴയ കഥയുണ്ട്.

അപരാജിത സ്‌കൂള്‍ കുട്ടി ആയിരിക്കുമ്പോള്‍ കുറച്ചു മുസ്ലീം കൂട്ടുകാര്‍ വീട്ടിലെത്തി. നമസ്‌കരിക്കുന്നത് എങ്ങനെയെന്ന് അപരാജിത അവര്‍ക്കു കാണിച്ച് കൊടുത്തു. എങ്ങനെയിതു പഠിച്ചെന്നു കൂട്ടുകാര്‍ക്ക് സംശയം. മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ ക്രിസ്ത്യാനി, അച്ഛന്‍ ഹിന്ദു. കുട്ടികള്‍ക്ക് ആശയകുഴപ്പമായി. ‘അപ്പോള്‍ നീയോ’ എന്ന ചോദ്യത്തിന് ‘ഞാന്‍ ഒരു സാധാരണക്കാരി’ എന്നായിരുന്നു അപരാജിതയുടെ മറുപടി. ആ സാധാരണക്കാരിയാണ് രാജ്യത്തിന്റെ ബൗദ്ധികതലസ്ഥാനമെന്നു പറയാവുന്ന കലാശാലയിലെ വഴികളില്‍ ചെങ്കൊടിയേന്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News