സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; രണ്ട് യൂത്ത് ലീഗ് നേതാക്കള്‍ അറസ്റ്റില്‍; നൂറിലേറെ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് ചെങ്കള ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് അക്രമവുമായി ബന്ധപ്പെട്ട് രണ്ട് യൂത്ത് ലീഗ് നേതാക്കളെ പൊലീസ് അറസ്റ്റ്‌ചെയ്തു. യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സിഎംഎ സിദ്ദീക്ക്, ചെര്‍ക്കള ശാഖാ പ്രസിഡണ്ട് കെ അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ്‌ചെയ്തത്. സിപിഐഎം നേതാക്കളെയും പൊലീസിനെയും ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.

അക്രമ സംഭവത്തില്‍ നൂറിലേറെ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ വോട്ട് ചെയ്യുന്നത് തടഞ്ഞതിന് സിപിഐഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള എല്‍ഡിഎഫ് ഏജന്റുമാരെ ലീഗുകാര്‍ ആക്രമിക്കുകയായിരുന്നു. പൊലീസിനുനേരെയും ആക്രമണം തുടര്‍ന്നു. ടിയര്‍ ഗ്യാസ് പൊട്ടിച്ച ശേഷം മാത്രമാണ് അക്രമികള്‍ പിരിഞ്ഞത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐഎം കാസര്‍കോട് ഏരിയാ കമ്മറ്റി അംഗങ്ങളായ മൂന്നു നേതാകളെയും പിന്നീട് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here