സംവിധായകന്‍ സജി പരവൂര്‍ അന്തരിച്ചു; വിട വാങ്ങിയത് ‘ജനകന്‍’ സംവിധാകന്‍

കൊല്ലം: ചലച്ചിത്ര സംവിധായകന്‍ സജി പരവൂര്‍ അന്തരിച്ചു. 48 വയസായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെ കുഴഞ്ഞുവീണ സജി പരവൂരിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസിലും പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കൊല്ലം പരവൂര്‍ സ്വദേശിയായ സജി 20 വര്‍ഷത്തിലധികമായി മലയാള സിനിമയില്‍ സജീവമാണ്. സുരേഷ്‌ഗോപി, മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ‘ജനകന്‍’ സംവിധാനം ചെയ്തു. പ്രമുഖ സംവിധാകരുടെ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സ്‌കൂള്‍ ബസ്’ സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. വിനീത് ശ്രീനിവാസന്‍ നായകനായ ഒരു സെക്കന്റ് ക്ലാസ് യാത്രയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News