കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ആക്രമണം; സിഐ ഉള്‍പ്പെടെ ആറു പൊലീസുകാര്‍ക്ക് പരുക്ക്; പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; ദൃശ്യങ്ങള്‍ പീപ്പിളിന്

കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷനു നേരെ ആര്‍എസ്എസ് ആക്രമണം. കല്ലേറില്‍ സിഐ ഉള്‍പ്പെടെ ആറു പൊലീസുകാര്‍ക്കു പരുക്കേറ്റു. മൂന്നു പൊലീസ് വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. സി.ഐ സജിമോന്‍, പുത്തൂര്‍ എസ്.ഐ സുധീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിനേശ് കുമാര്‍, ഷഫീഖ്, ഹോം ഗാര്‍ഡ് വിജയന്‍ പിള്ള തുടങ്ങിയ പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്. ആര്‍എസ്എസ് ഗുണ്ടാ സംഘം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്നു പേര്‍ ഒരു ബൈക്കില്‍ സഞ്ചരിച്ചത് പൊലീസ് തടഞ്ഞതാണ് ആക്രമണത്തിന് കാരണമായത്. ബൈക്കിലുണ്ടായിരുന്ന ആര്‍എസ്എസ് ജില്ലാ പ്രചാരക് ബിനീഷ്, കൊട്ടാരക്കര എസ്.ഐ ശിവപ്രസാദിനോട് തട്ടിക്കയറി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തതോടെ കൂടുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്് ജില്ല പ്രചാരക് ബിനീഷ്, പ്രവര്‍ത്തകന്‍ സമീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷന്‍ ആക്രമിച്ചവരുടെ ബൈക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News