മരിയ ഷറപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; 12 മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക്

ന്യൂയോര്‍ക്ക്: പ്രശസ്ത റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍. കഴിഞ്ഞ ജനുവരി 26ന് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ താന്‍ പരാജയപ്പെട്ടിരുന്നുയെന്ന് മരിയ ഷറപ്പോവ തന്നെയാണ് വെളിപ്പെടത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ മരുന്ന് ഉപയോഗം കണ്ടെത്തിയിരുന്നെന്ന് മരിയ പറഞ്ഞു.

നിരോധന മരുന്നായ മെല്‍ഡോണിയത്തിന്റെ സാന്നിധ്യമാണ് ഡോപിംഗ് ടെസ്റ്റില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഈ മാസം 12 മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തി. ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ ആണ് മരിയായെ സസ്‌പെന്‍ഡ് ചെയ്തത്.

2006 മുതല്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ അന്ന് അത് നിരോധിത വസ്തു ആയിരുന്നില്ലെന്നും ഷറപ്പോവ പറഞ്ഞു. ഈ വര്‍ഷം മുതലാണ് ഉത്തേജക വിരുദ്ധ സമിതി മെല്‍ഡോണിയം നിരോധിത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ പട്ടിക ശ്രദ്ധിച്ചില്ലെന്നും അതാണ് പിഴവ് വരാന്‍ കാരണമെന്നും ഷറപ്പോവ പറഞ്ഞു. മരുന്ന് ഉപയോഗിച്ചതിനുള്ള ശിക്ഷ എന്താണോ അത് അനുഭവിച്ചേ മതിയാകൂ. ഇത്തരത്തില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. കരിയര്‍ തുടരാന്‍ മറ്റൊരു അവസരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഷറപ്പോവ പറഞ്ഞു.

ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഒളിമ്പികിസ് മത്സരത്തില്‍ ഷറപ്പോവക്ക് പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് റഷ്യന്‍ ടെന്നീസ് ഫെഡറേഷന്‍ മേധാവി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News