ക്ഷേത്രത്തില്‍ കയറുന്നതിന് വിലക്ക്; പ്രതിഷേധവുമായി എത്തിയ നൂറോളം സ്ത്രീകളെ പൊലീസ് തടഞ്ഞു; പ്രതിഷേധം ത്രിപ്തി ദേശായിയുടെ നേതൃത്വത്തില്‍

മുംബൈ: മഹാരാഷ്ട്രയിലെ നാസികിലെ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച നൂറുക്കണക്കിന് സ്ത്രീകളെ പൊലീസ് തടഞ്ഞു. ഭൂമാത ബ്രിഗേഡ് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ളവരാണ് ആരാധന നടത്താന്‍ ക്ഷേത്രത്തില്‍ എത്തിയത്. ദര്‍ശനത്തിന് എത്തിയ സ്ത്രീകളെ പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടയുകയായിരുന്നു.

സാമൂഹ്യപ്രവര്‍ത്തകയായ ത്രിപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെങ്കിലും ശ്രീകോവിലില്‍ കയറി പുരുഷന്‍മാരേപ്പോലെ ആരാധന നടത്താന്‍ അനുവാദമില്ല. ഇതിനെതിരെയായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പ്രദേശവാസികള്‍ തടയാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി.

നേരത്തെ സമാന വിലക്കുള്ള ഷിംഗനപുരിലെ ശനി ക്ഷേത്രത്തില്‍ കടന്ന് ആരാധന നടത്താനും ഇവര്‍ ശ്രമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News