ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ കോണ്‍ഗ്രസ് അവഗണിക്കുന്നുയെന്ന് ഷാഹിദാ കമാല്‍; അവഗണനയ്ക്ക് പിന്നില്‍ പാര്‍ട്ടിയിലെ ത്രിമൂര്‍ത്തികള്‍

കൊല്ലം: ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ കോണ്‍ഗ്രസ് അവഗണിക്കുന്നുയെന്ന് എഐസിസി അംഗം ഷാഹിദാ കമാല്‍. ലീഡറുടെ കാലഘട്ടത്തിനു ശേഷം നിയമസഭയിലേക്ക് ന്യൂനപക്ഷത്തില്‍ നിന്നൊരു വനിതയെ പോലും നിയമസഭയിലേക്ക് എത്തിച്ചില്ലെന്നും ഷാഹിദാ കമാല്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിനുണ്ടായ മാനക്കേടില്‍ നിന്ന് തലയൂരാന്‍ തെരഞ്ഞെടുപ്പില്‍ വനിതകളെ കൂടുതല്‍ സീറ്റുകളിലേക്ക് പരിഗണിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഷാഹിദാ കമാല്‍ മുന്നറിയിപ്പു നല്‍കി. ഇതാദ്യമായാണ് സീറ്റു പ്രശ്‌നത്തില്‍ ഷാഹിദാ കമാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ ത്രിമൂര്‍ത്തികളാണ് അവഗണനയ്ക്കു പിന്നിലെന്നും അധികാരം പങ്കിടുന്ന കാര്യത്തിലാണ് അനീതിയും അവഗണനയെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.

സ്ത്രീകളുടെ വോട്ടുവേണം എന്നാല്‍ വനിതകളെ നിയമസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി ഉണ്ടാകുമെന്നും ഷാഹിദാകമാല്‍ വ്യക്തമാക്കി.

ലീഡറുടെ കാലത്തിന് ശേഷം ന്യുനപക്ഷ വിഭാഗത്തില്‍ നിന്ന് ഒരു വനിതയെ പോലും നിയമസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനായില്ലെന്നും വോട്ടിന് മാത്രം ന്യൂനപക്ഷ വനിതകളെ ഉപയോഗിക്കുകയാണെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News