മണിയുടേത് അസ്വാഭാവിക മരണമല്ലെന്ന് പൊലീസ്; കരള്‍രോഗ ബാധിതനായിട്ടും അധികം മദ്യപിച്ചതാണ് മരണത്തിന് കാരണമെന്ന് നിഗമനം; മദ്യത്തിന്റെ ഉറവിടം അന്വേഷിക്കും

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടേത് അസ്വാഭാവിക മരണമല്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ഗുരുതര കരള്‍രോഗ ബാധിതനായിട്ടും മദ്യപിച്ചതാണ് മണിയുടെ മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. അവശനിലയില്‍ കാണപ്പെടുന്നതിന് മുന്‍പ് മണി കൂടുതലായി മദ്യപിച്ചിരുന്നുയെന്ന് മൊഴി ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ രാസപരിശോധനാഫലം വരുന്നതുവരെ അന്വേഷണം തുടരുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. അന്ന് മണി കഴിച്ച മദ്യത്തിന്റെ ഉറവിടം കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.

മരണവുമായി ബന്ധപ്പെട്ട് മണിയുടെ ഭാര്യാ സഹോദരന്‍ ഉള്‍പ്പെടെയുള്ള അടുത്തബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മണിക്കൊപ്പമുണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കിയുടെയു സുഹൃത്തുകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നാണ് മണി അധികമായി മദ്യപിച്ചിരുന്നു എന്ന് വ്യക്തമായത്.

അതേസമയം, മണിയുടെ ശരീരത്തില്‍ അളവില്‍ കൂടുതല്‍ മെഥനോള്‍ എങ്ങനെ എത്തിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തമാകണമെങ്കില്‍ രാസപരിശോധനാഫലം ലഭിക്കണമെന്നും അന്വേഷണസംഘം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News