എംജിയില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ മുസ്ലീംലീഗ് അധ്യാപക സംഘടന നേതാവ്; അന്വേഷണം ആരംഭിച്ചതോടെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാന്‍ നീക്കം

കോട്ടയം: എം.ജി സര്‍വകലാശാലയിലെ മുതിര്‍ന്ന അധ്യാപകനെതിരെ പീഡനശ്രമത്തിന് പരാതി. സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സിലെ അധ്യാപകനായ മുഹമ്മദ് മുസ്തഫക്കെതിരെയാണ് ആറു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയത്. മുഹമ്മദ് മുസ്തഫ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. മുസ്ലീംലീഗിന്റെ അധ്യാപക സംഘടനയുടെ നേതാവ് കൂടിയാണ് മുഹമ്മദ് മുസ്തഫ.

വിദ്യാര്‍ത്ഥികളുടെ പരാതി സര്‍വകലാശാല രജിസ്ട്രാര്‍ കോട്ടയം എസ്പിക്ക് കൈമാറി. അന്വേഷണം ആരംഭിച്ചെന്ന് ഗാന്ധി നഗര്‍ പൊലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചതോടെ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു അവധി ദിവസം മുഹമ്മദ് മുസ്തഫ ഒരു പെണ്‍കുട്ടിയെ വിളിച്ചു വരുത്തി അശ്ലീല ചുവയോടെ സംസാരിച്ചുയെന്നാണ് പരാതി. എന്നാല്‍ അന്ന് സംഭവം വലിയ കാര്യമായി എടുക്കാതെ വിദ്യാര്‍ത്ഥി ഒഴിവാക്കി വിട്ടു. എന്നാല്‍, ഈ അടുത്ത് മറ്റൊരു വിദ്യാര്‍ത്ഥിയോടും സമാനമായ രീതിയില്‍ സംസാരിച്ചതോടെയാണ് പരാതി നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News