നളിനിക്ക് വീണ്ടും പരോള്‍; 24 മണിക്കൂര്‍ പരോള്‍ പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍; മൂന്നു ദിവസം വേണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി

ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് വീണ്ടും പരോള്‍ അനുവദിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. ഇന്ന് വൈകുന്നേരം നാലു മുതല്‍ നാളെ വൈകീട്ട് നാലു വരെയാണ് പരോള്‍.

മൂന്നു ദിവസത്തെ പരോള്‍ നല്‍കണമെന്നു നളിനി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജയിലിലാണ് നളിനി ഇപ്പോള്‍.

പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വേണ്ടി നേരത്തെ നളിനിക്ക് പരോള്‍ അനുവദിച്ചിരുന്നു. മുന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായ നളിനിയുടെ പിതാവ് ശങ്കരനാരായണന്‍(91) ഫെബ്രുവരി 23നാണ് മരണമടഞ്ഞത്.

1991 മേയ് 21ന് ശ്രീപെരുംപുത്തൂരിലെ ചാവേര്‍ സ്‌ഫോടനത്തിലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News