കൊച്ചി: അര്‍ബുദരോഗ ബാധിതനായ നടന്‍ ജിഷ്ണു രാഘവനെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു. ജിഷ്ണു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
താന്‍ ഐസിയുവിലാണെന്നും എന്നാല്‍ ഭയപ്പെടേണ്ട ഇത് തനിക്ക് രണ്ടാം വീട് പോലെയാണെന്നും ജിഷ്ണു പറഞ്ഞു. പുഞ്ചിരിക്കുന്ന ഒരു രോഗിയെ കാണുന്നത് വളരെ നല്ലതാണെന്നും അത് ചികില്‍സിക്കാന്‍ തനിക്ക് ഊര്‍ജം നല്‍കുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞതായും ജിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു. നേഴ്‌സുമാര്‍ക്കും തന്നെ പരിചരിക്കാന്‍ എത്തുന്നവരോടൊപ്പം എപ്പോഴും ചിരിക്കാറുണ്ട്. ഈ ചിരി പലപ്പോഴും വലിയ മാറ്റം വരുത്താറുണ്ട്. ചിരി ഒരു ഇന്ദ്രജാലമാണെന്നാണ് അദ്ദേഹം പറയുന്നത്.
Being positive and always smiling makes a lot of difference.. I’m in I C U now , nothing to worry this is kind of my…
Posted by Jishnu Raghavan on Monday, March 7, 2016

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here