എസ്എസ്എല്‍സി പരീക്ഷ ഇന്ന് മുതല്‍; 2903 കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്നത് 4,74,286 വിദ്യാര്‍ത്ഥികള്‍; ഫലപ്രഖ്യാപനം ഏപ്രില്‍ 25ന് മുന്‍പ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും. 23 വരെയാണ് പരീക്ഷ നടക്കുന്നത്. 2903 കേന്ദ്രങ്ങളിലായി 4,74,286 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,33,094 പേര്‍ പെണ്‍കുട്ടികളും 2,41,192 പേര്‍ ആണ്‍കുട്ടികളുമാണ്. 2,591 പേര്‍ പ്രൈവറ്റായാണ് പരീക്ഷ എഴുതുന്നത്. മൂല്യനിര്‍ണ്ണയം ഏപ്രില്‍ 16നകം പൂര്‍ത്തിയാക്കി 25ന് മുന്‍പ് ഫലപ്രഖ്യാപനം നടത്തുമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉച്ചയ്ക്ക് 1.45 നാണ് പരീക്ഷ ആരംഭിക്കുന്നത്.

1157 സര്‍ക്കാര്‍ സ്‌കൂളുകളും 1502 എയ്ഡഡ് സ്‌കൂളുകളും 379 അണ്‍എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടെ 3038 സ്‌കൂളുകളാണ് വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മലപ്പുറം റവന്യു ജില്ലയിലാണ്(83,315 പേര്‍). ഏറ്റവും കുറവ് പത്തനംതിട്ട റവന്യൂ ജില്ലയിലും (12,451 പേര്‍).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News