നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മോദിയുടെ മറുപടി ഇന്ന്; ജെ.എന്‍.യു, രോഹിത് വിമുല വിഷയങ്ങളില്‍ മോദി പ്രതികരിക്കണമെന്ന് ഇടതുപക്ഷം

ദില്ലി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയില്‍ മറുപടി പറയും. ജെ.എന്‍.യു, രോഹിത് വിമുല വിഷയങ്ങളില്‍ മോദി മറുപടി പറയണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്.

ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ വിവാദ വിഷയങ്ങളില്‍ മോദി മൗനം പാലിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് രാജ്യസഭയില്‍ ജെ.എന്‍.യു സംഭവത്തിലടക്കം മോദി മൗനം വെടിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News