സൈനികരേക്കാള്‍ ധൈര്യശാലികള്‍ വ്യാപാരികള്‍; മോദിയുടെ പഴയപ്രസംഗം വീണ്ടും ചര്‍ച്ചയാകുന്നു; സൈനികരെ അപമാനിച്ച മോദി മാപ്പ് പറയണമെന്ന് ആവശ്യം

ദില്ലി: സൈനികരേക്കാള്‍ ധൈര്യശാലികള്‍ വ്യാപാരികളാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം സോഷ്യല്‍മീഡിയകളില്‍ വൈറല്‍ ആയതോടെയാണ് മറുപടി പറയാനാകാതെ ബിജെപി നേതൃത്വം. സൈനികരെ ഉദാഹരിച്ച് ദേശീയതാ പ്രസംഗം നടത്താന്‍ ബിജെപിക്കാര്‍ക്ക് അര്‍ഹതയില്ലെന്നാണ് മോദിയുടെ പഴയ പ്രസംഗം ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയില്‍ നിറയുന്ന വിമര്‍ശനം. സൈനികരെ അപമാനിച്ച മോഡി മാപ്പ് പറയണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

2014 ഫെബ്രവരിയില്‍ ദില്ലിയില്‍ വ്യാപാരി സംഘടനയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ മോദിയെ തിരിഞ്ഞു കൊത്തുന്നത്. അന്ന് വ്യാപാരികളെ അകമഴിഞ്ഞ് പ്രശംസിച്ച മോദി സൈനികരേക്കാള്‍ ധൈര്യശാലികള്‍ വ്യാപാരികളാണ് എന്ന് പ്രസംഗിക്കുകയായിരുന്നു.

ജെഎന്‍യു സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയത സജീവ ചര്‍ച്ചയായ സാഹചര്യത്തിലാണ് മോഡിയുടെ പഴയ പ്രസംഗം വൈറല്‍ ആകുന്നത്. മോദിയുടെ പ്രസംഗം സൈനികരെ അപമാനിക്കുന്നതാണെന്നും മോഡി മാപ്പ് പറയണമെന്നും ആവശ്യം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here