ദില്ലി: ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് ആരോപിച്ച് മുന്‍ എബിവിപി നേതാക്കള്‍ ജെഎന്‍യുവില്‍ മനുസ്മൃതി കത്തിച്ചു. കനയ്യകുമാറടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റ പ്രശ്‌നങ്ങളെ തുടര്‍ന്ന് എബിവിപിയില്‍നിന്ന് രാജിവച്ച മൂന്നു നേതാക്കളാണ് മനുസ്മൃതി കത്തിക്കാന്‍ നേതൃത്വം നല്‍കിയത്. അന്താരാഷ്ട്ര വനിതാ ദിനമായ ഇന്നലെയാണ് മനുസ്മൃതി കത്തിച്ചത്.
മുന്‍ എബിവിപി നേതാക്കളായ പ്രദീപ് നര്‍വാള്‍, രാഹുല്‍ യാദവ്, അങ്കിത് ഹാന്‍സ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഭരണഘടനാ ശില്‍പിയായ ബി.ആര്‍ അംബേദ്ക്കറും മനുസ്മൃതി കത്തിച്ചിട്ടുണ്ടെന്നും ജാതി, ലിംഗ വിവേചനങ്ങള്‍ക്ക് സാധുത നല്‍കുന്നതാണ് മനുസ്മൃതിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മനുസ്മൃതി സ്ത്രീയെ വിലകുറഞ്ഞ വസ്തുവായാണ് കാണുന്നതെന്നും മോശമായാണ് ചിത്രീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ജനാധിപത്യ രാഷ്ട്രത്തില്‍ ഇത്തരമൊരു പിന്തിരിപ്പന്‍ആശയത്തിന് ഇടമില്ലെന്നും വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നു.
അതേസമയം, പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ നിയമംലംഘിച്ചാണ് പരിപാടി നടത്തിയതെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. നീക്കം ചില അധ്യാപകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് എബിവിപി നേതാക്കള്‍ പറയുന്നത്. ജാതിവിവേചനങ്ങള്‍ പ്രതിപാദിക്കുന്ന മനുസ്മൃതി വേദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും പൂജിക്കപ്പെടേണ്ട പ്രതിയാണെന്നാണ് ആര്‍എസ്എസ് പറയുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post