‘കള്ളന്‍ കയറിയാല്‍ പ്രതികരിക്കാത്ത, അപകടം കണ്ടാല്‍ ഇടപെടാത്ത യുവാക്കള്‍; സംസ്‌കാരം തകരുന്നുണ്ടോയെന്ന് ജാഗരൂകരായി പ്രതികരിക്കാന്‍ തക്കം നോക്കിയിരിക്കുന്നു’; സദാചാര ഗുണ്ടകളോട് കോഴിക്കോട് കലക്ടര്‍ക്ക് പറയാനുള്ളത്

കോഴിക്കോട്: സദാചാര പൊലീസ് ചമയുന്നവര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായര്‍. ഒളിഞ്ഞ് നോട്ടവും സദാചാര പൊലീസിംഗും അത്ര നന്നല്ലെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും കലക്ടര്‍ അറിയിച്ചു.

‘പട്ടിണിപ്പാവങ്ങളെ കാണുമ്പോള്‍ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട് കണ്ടാല്‍ പ്രതികരിക്കാത്ത, അയല്‍പക്കത്ത് കള്ളന്‍ കയറിയാല്‍ പ്രതികരിക്കാത്ത, റോഡരികില്‍ അപകടം കണ്ടാല്‍ ഇടപെടാത്ത ഒരു പറ്റം യുവാക്കള്‍, സംസ്‌കാരം തകരുന്നുണ്ടോ എന്ന് കണ്ണില്‍ എണ്ണ ഒഴിച്ച് ജാഗരൂകരായി പ്രതികരിക്കാന്‍ തക്കം നോക്കിയിരിക്കുന്നു’- കലക്ടര്‍ അഭിപ്രായപ്പെടുന്നു.
കലക്ടര്‍ക്ക് പറയാനുള്ളത്:

ഈ പോസ്റ്റിനു രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം ഒരു അഭ്യര്‍ത്ഥനയാണ്. ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിനു ഒരു സമൂഹത്തില്‍ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങള്‍ക്ക് പരിധിയില്ല. ഇത്തരം സാദ്ധ്യതകളിലേക്ക് ഉയരാവുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നമുക്കിത് തുടരാം. ഇത് എല്ലാവരോടുമായിട്ട്.

രണ്ടാമത്തേത് ഒരു മുന്നറിയിപ്പാണ്. വിരലിലെണ്ണാവുന്ന ചില ചെറുപ്പക്കാരോട്. കണ്മുന്നിലെ പട്ടിണിപ്പാവങ്ങളെ കാണുമ്പൊ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട് കണ്ടാല്‍ പ്രതികരിക്കാത്ത, അയല്‍പക്കത്ത് കള്ളന്‍ കയറിയാല്‍ പ്രതികരിക്കാത്ത, റോഡരികില്‍ അപകടം കണ്ടാല്‍ ഇടപെടാത്ത ഒരു പറ്റം യുവാക്കള്‍, സംസ്‌കാരം തകരുന്നുണ്ടോ എന്ന് കണ്ണില്‍ എണ്ണ ഒഴിച്ച് ജാഗരൂകരായി പ്രതികരിക്കാന്‍ തക്കം നോക്കിയിരിക്കുന്നു. ഒളിഞ്ഞ് നോട്ടവും നാട്ടില്‍ സദാചാര ‘പോലീസ്’ ചമയലും നന്നല്ല. അതു വേണ്ട. കര്‍ശ്ശന നടപടിയുണ്ടാവും.

ഈ പോസ്റ്റിനു രണ്ടു ഭാഗങ്ങളുണ്ട്‌. ഒന്നാം ഭാഗം ഒരു അഭ്യർത്ഥനയാണു. ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിനു ഒരു സമൂഹത്തിൽ വരുത്താ…

Posted by Collector, Kozhikode on Tuesday, March 8, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News