യൂറി ഗഗാറിന്റെ ജന്മവാര്‍ഷികദിനം

ആദ്യ ബഹിരാകാശയാത്രികനായ യൂറി ഗഗാറിന്റെ ജന്മദിനം. 1934 മാര്‍ച്ച് ഒന്‍പതിനാണ് യൂറി ഗഗാറിന്‍ ജനിച്ചത്.

1961 ഏപ്രില്‍ 12നാണ് ഗാഗറിന്‍ ബഹിരാകാശത്തെത്തിയത്. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. വോസ്റ്റോക് 3കെഎ2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദര്‍ശകന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന് പല രാജ്യങ്ങളില്‍നിന്നായി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1968 മാര്‍ച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്‌കോയ്ക്കടുത്തുവച്ച് മിഗ് 15 വിമാനം തകര്‍ന്നുണ്ടായ അപകടത്തേത്തുടര്‍ന്ന് അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here