എഞ്ചിന്‍ തകരാര്‍; എയര്‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി; യാത്രക്കാരും ജീവനക്കാരും സുരക്ഷിതരെന്ന് എയര്‍ഇന്ത്യ

ഭോപ്പാല്‍: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം ഭോപ്പാലില്‍ അടിയന്തരമായി നിലത്തിറക്കി. എയര്‍ഇന്ത്യ 634 വിമാനമാണ് രാജാ ഭോജ് വിമാനത്താവളത്തില്‍ ഇറക്കിയത്.

രാവിലെ 7.20ന് ദില്ലി-ഭോപ്പാല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 75 യാത്രക്കാരും ജീവനക്കാരും അടക്കം എല്ലാവരും സുരക്ഷിതരെന്ന് എയര്‍ഇന്ത്യ വക്താവ് അറിയിച്ചു. തകരാര്‍ പരിഹരിച്ച ശേഷം ഉടന്‍ തന്നെ വിമാനം യാത്ര പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here