ദില്ലി: ബലാത്സംഗത്തിന് ശേഷം തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 15കാരി മരിച്ചു. 95ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടി രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു.
നോയ്ഡയിലെ ഗൗതം ബുദ്ധ നഗര്‍ ഗ്രാമത്തില്‍ ലോകവനിതാ ദിനത്തിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ യുവാവ് മാനഭംഗപ്പെടുത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ മാതാപിതാക്കളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ മുന്‍പും പെണ്‍കുട്ടിയെ ശല്യം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here