എസ്എസ്എല്‍സി പരീക്ഷ തലേന്നും കറണ്ട് കട്ട്; പാഠപുസ്തകങ്ങളുമായി വിദ്യാര്‍ത്ഥികള്‍ കെഎസ്ഇബി ഓഫീസില്‍

ആലപ്പുഴ: എസ്എസ്എല്‍സി പരീക്ഷ തലേന്നും കറണ്ട് കട്ട് തുടര്‍ന്നതോടെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. വൈദ്യുതിയില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയാത വന്നതോടെ മാവേലിക്കര ചാരുമൂട് കെഎസ്ഇബി ഓഫീസിലേക്ക് പാഠപുസ്തകങ്ങളുമായി എത്തിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

കഴിഞ്ഞ ആറു മാസത്തിലധികമായി തുടരുന്ന കറണ്ട് കട്ട് പരീക്ഷാ സമയത്തും തുടര്‍ന്നതോടെ രാത്രികാലങ്ങളില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിച്ചിരുന്നില്ല. പരീക്ഷയുടെ തലേദിവസവും കെഎസ്ഇബി അതേനിലപാടുമായി മുന്നോട്ട് പോയതോടെയാണ് വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളുടെ സഹായത്തോടെ ഓഫീസില്‍ പഠിക്കാന്‍ എത്തിയത്.

കറണ്ട് പോയിക്കഴിഞ്ഞാല്‍ ഉദ്യോഗസ്ഥരില്ലെന്ന പേര് പറഞ്ഞ് ജീവനക്കാര്‍ ടെലിഫോണ്‍ പോലും എടുക്കാറില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. പരീക്ഷാ സമയത്ത് യാതൊരു കാരണവശാലും വൈദ്യുതി മുടക്കരുതെന്ന് നിര്‍ദ്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെഎസ്ഇബി കുട്ടികളോട് ക്രൂരത കാണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here