ഐ ഫോണ്‍ വാങ്ങാന്‍ പതിനെട്ടു ദിവസം പ്രായമായ മകളെ വിറ്റ പിതാവ് അറസ്റ്റില്‍; താന്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ഇന്റര്‍നെറ്റിനു കൊടുത്തു ഭര്‍ത്താവ് കളയുമെന്നു ഭാര്യ

ബീജിംഗ്: ഐ ഫോണും ബൈക്കും വാങ്ങാന്‍ പതിനെട്ടു ദിവസം മാത്രമായ മകളെ സോഷ്യല്‍മീഡിയാ സൈറ്റിലൂടെ വിറ്റ പിതാവ് അറസ്റ്റില്‍. ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലെ ടോങ്‌യാനിലുള്ള പത്തൊമ്പതുകാരനായ യുവാവാണ് മകളെ വിറ്റത്. ക്യുക്യു എന്ന സോഷ്യല്‍മീഡിയാ സൈറ്റിലൂടെ മകളെ വിറ്റ് 23000 യുവാനാണ് ഇയാള്‍ക്കു ലഭിച്ചത്.

ഇയാളുടെ ഭാര്യക്കു പത്തൊമ്പതു വയസാണു പ്രായം. ഇരുവരും കുട്ടികള്‍ വേണ്ട എന്നു തീരുമാനിച്ചിരിക്കേയാണ് യുവതി ഗര്‍ഭിണിയായത്. കുട്ടി ജനിച്ചതില്‍ യുവാവ് മനോവിഷമത്തിലായിരുന്നു. ഒരു യുവതിയാണ് സോഷ്യല്‍മീഡിയയിലൂടെ കുട്ടിയെ വാങ്ങിയത്. തുടര്‍ന്ന് ഈ യുവതി പൊലിസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ വിറ്റതിന്റെ പേരില്‍ യുവാവിന് രണ്ടര വര്‍ഷംവരെ തടവുശിക്ഷ ലഭിച്ചേക്കാമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here