അശ്ലീല കമന്‍റിട്ട യുവാവിന് അശ്വതി ജ്വാല നല്‍കിയ മറുപടി; കമന്റ് പിന്‍വലിക്കാതെ മാപ്പ് പറഞ്ഞ് യുവാവ് തടിയൂരി

ഫേസ്ബുക്ക് പോസ്റ്റില്‍ അശ്ലീലകമന്റിട്ട യുവാവിന് സാമൂഹ്യപ്രവര്‍ത്തകയായ അശ്വതി ജ്വാലയുടെ മറുപടി. അശ്വതി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വാര്‍ത്താ പോസ്റ്റിനാണ് യുവാവ് അശ്ലീല കമന്റിട്ടത്. ‘ഈ ചുണ്ടു കടിച്ചു പറിക്കട്ടെ’ എന്നായിരുന്നു യുവാവിന്റെ ചോദ്യം. അതിന് ‘ നിന്റെ അമ്മയോട് അല്ലെങ്കില്‍ സഹോദരിയോട് ചോദിച്ച് നോക്ക്’ എന്നായിരുന്നു അശ്വതിയുടെ മറുപടി.

4441

എന്നാല്‍ ആ മറുപടി കൊണ്ടും യുവാവ് ‘തൃപ്തനായില്ല’. പിന്നെയും വന്നു മറ്റൊരു അശ്ലീല കമന്റ്. ഇതോടെ മറ്റു പലരും ചീത്തവിളിയുമായി തിരിഞ്ഞതോടെ യുവാവ് ക്ഷമാപണം നടത്തുകയായിരുന്നു. തെറ്റ് തനിക്ക് മനസിലായെന്നും അറിവില്ലായ്മകൊണ്ടാണ് സംഭവിച്ചതെന്നും യുവാവ് പറയുന്നു.

തെരുവില്‍ അലയുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്‍ അശ്വതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News