ജനാധിപത്യ കേരള കോണ്‍ഗ്രസ് പുതിയ പാര്‍ട്ടി; ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാന്‍; കെ എം മാണി മകന്‍ ജോസ് കെ മാണിയുടെ തടവറയിലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

കൊച്ചി: കെ എം മാണിയുമായി തെറ്റി കേരള കോണ്‍ഗ്രസി(എം)ല്‍നിന്നു പുറത്തുവന്നവര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നാണു പുതിയ പാര്‍ട്ടിയുടെ പേര്. മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജാണ് പുതിയ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍. എല്‍ഡിഎഫുമായി സഹകരിക്കുമെന്നു നേരത്തെതന്നെ ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും ഡോ. കെ സി ജോസഫും വ്യക്തമാക്കിയിരുന്നു.

കെ എം മാണി മകന്‍ ജോസ് കെ മാണിയുടെ തടവറയിലാണെന്നു പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചശേഷം ഫ്രാന്‍സിസ് ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു. കേരള കോണ്‍ഗ്രസിനെ ജോസ് കെ മാണി ഹൈജാക്ക് ചെയ്‌തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ എം മാണിയുടെയും ജോസ് കെ മാണിയുടെയും അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News