കൊല്ലത്ത് പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍; പ്രതികള്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍

കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ മൂന്ന് ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായി. കോട്ടാത്തല സ്വദേശി ഹരിദാസന്‍, എഴുകോണ്‍ സ്വദേശി ശ്രീനിവാസന്‍, വല്ലം സ്വദേശി വിഷ്ണുകുമാര്‍ എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു കേസിന് ആധാരമായ സംഭവം. കസ്റ്റഡിയില്‍ എടുത്ത ആര്‍എസ്എസ് കാര്യവാഹകിനെ പൊലീസ് സ്റ്റേഷനില്‍ മോചിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ഇതിനായി കോട്ടാത്തല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. സംഭവത്തില്‍ സിഐയും എസ്‌ഐയും ഉള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്കും പരുക്കേറ്റു. മൂന്ന് പൊലീസ് ജീപ്പുകളും അടിച്ച് തകര്‍ത്തു. പിന്നാലെ പൊലീസ് സ്റ്റേഷനിലെ ജനല്‍ച്ചില്ലുകളും ഫര്‍ണിച്ചറുകളും ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News