ദോഹയിലെ റോഡില്‍ കടുവയിറങ്ങി; എക്‌സ്പ്രസ് വേയില്‍ നടന്നു നീങ്ങിയ കടുവയെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയപ്പോള്‍; വീഡിയോ കാണാം

ദോഹ: ദോഹയിലെ എക്‌സ്പ്രസ് വേയില്‍ വാഹനത്തിരിക്കിനിടയില്‍ കഴിഞ്ഞദിവസം ഒരു അതിഥിയെത്തി. മറ്റാരുമല്ല, ഒരു കടുവ. എവിടെനിന്നു രക്ഷപ്പെട്ടതാണെന്നറിയില്ലെങ്കിലും കടുവ നേരെയെത്തിയത് എക്‌സ്പ്രസ് ഹൈവേയില്‍. ട്രാഫിക് സിഗ്നലില്‍ കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ക്കിടയിലൂടെ കൂസലില്ലാതെ കടുവ നടന്നു നീങ്ങി.

എവിടെയോ വളര്‍ത്തിയിരുന്നതാണ് രക്ഷപ്പെട്ട കടുവ. മൂറിഞ്ഞ ചങ്ങലയുമായാണ് കടുവ റോഡില്‍ സവാരിക്കിറങ്ങിയത്. ട്രാഫിക് സിഗനലില്‍പെട്ട കാര്‍ യാത്രികര്‍ കടുവയുടെചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News