ഇന്ത്യ – പാക് ട്വന്റി – 20 മത്സരത്തിന് കൊല്‍ക്കത്ത വേദിയാകും; ധര്‍മശാലയില്‍ നിന്ന് മാറ്റിയത് പാക് ആവശ്യത്തെ തുടര്‍ന്ന്

ദില്ലി: ലോകകപ്പ് ട്വന്റി – 20 ക്രിക്കറ്റിലെ ഇന്ത്യ – പാകിസ്താന്‍ മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കും. പാകിസ്താന്റെ അതൃപ്തിയെ തുടര്‍ന്നാണ് വേദി മാറ്റിയത്. ധര്‍മശാലയിലാണ് നേരത്തെ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മൊഹാലിയോ കൊല്‍ക്കത്തയോ വേദിയാക്കണമെന്നായിരുന്നു പാക് ടീമിന്റെ ആവശ്യം. ഇത് അംഗീകരിച്ചാണ് ഐസിസി തീരുമാനം. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News