ശ്രീശ്രീ രവിശങ്കര്‍ 5 കോടി രൂപ മുന്‍കൂര്‍ പിഴ അടയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍; യമുനാതീരത്തെ പരിപാടിക്ക് കര്‍ശന ഉപാധികളോടെ അനുമതി

ദില്ലി: ശ്രീശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ സംഘടിപ്പിക്കുന്ന ആര്‍ട് ഓഫ് ലിവിംഗ് പരിപാടിക്ക് കര്‍ശന ഉപാധികളോടെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതത്തിന് നഷ്ടപരിഹാരമായി അഞ്ച് കോടി രൂപ മുന്‍കൂര്‍ പിഴയായി കെട്ടിവെയ്ക്കാനാണ് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം. ആര്‍ട്ട് ഓഫ് ലിവിംഗ് നേതൃത്വത്തില്‍ ലോക സാംസ്‌കാരികോത്സവം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിക്കാണ് പിഴ ചുമത്തിയത്.

ദില്ലി വികസന അതോറിറ്റിക്ക് അഞ്ച് ലക്ഷം രൂപയും ട്രൈബ്യൂണല്‍ പിഴ ചുമത്തി. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ മനസിലാക്കാതെയാണ് ദില്ലി വികസന അതോറിറ്റി പരിപാടിക്ക് അനുമതി നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. അനുമതി നല്‍കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിച്ചില്ല എന്ന് ഹരിത ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തി. പരിപാടി നടത്തിയാല്‍ യമുനാ തീരത്തെ ജൈവവൈവിധ്യത്തെ ബാധിക്കുമെന്നും സംഭവത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

ശ്രീശ്രീ രവിശങ്കറിനെ എതിര്‍ത്താല്‍ കല്‍ബുര്‍ഗിയുടെ അവസ്ഥ വരും; പരിസ്ഥിതിപ്രവര്‍ത്തകനെ ദേശവിരുദ്ധനാക്കിയും വധഭീഷണി മുഴക്കിയും ഹിന്ദുമഹാസഭ നേതാവ്; ഭീഷണി വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here