എ.കെ ആന്റണിയും എം.പി വീരേന്ദ്രകുമാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; എല്‍ഡിഎഫിന് വേണ്ടി അഡ്വ. കെ.സോമപ്രസാദ് ഉച്ചക്ക് 2ന് പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ എ.കെ ആന്റണിയും എം.പി.വീരേന്ദ്രകുമാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് നേതാക്കളുടെ സംഘത്തിനൊപ്പം എത്തിയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. രാവിലെ ക്ലിഫ് ഹൗസില്‍ യുഡിഎഫ് നേതൃയോഗം ചേര്‍ന്നതിന് ശേഷമാണ് ഇരുവരും പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ.സോമപ്രസാദ് ഉച്ചക്ക് 2ന് പത്രിക സമര്‍പ്പിക്കും. സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പട്ടിക ജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയുമാണ് സോമപ്രസാദ്. ഈ മാസം 21നാണ് തെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News