കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് നിവേദിത മേനോന്‍; അനധികൃതമായി കൈയേറിയതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം

ദില്ലി: ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും അനധികൃതമായി കൈയേറിയതാണ് കാശ്മീരെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ജെഎന്‍യു പ്രൊഫസറുടെ പ്രസ്താവന. ഫെബ്രുവരി 22ന് നടന്ന പൊതുയോഗത്തിലാണ് പ്രൊഫസര്‍ നിവേദിത മേനോന്‍ ഇക്കാര്യം പറയുന്നത്.

വിദേശ പ്രസിദ്ധീകരണങ്ങളിലെ ഇന്ത്യയുടെ ഭൂപടം നാം കാണുന്നതില്‍നിന്നു വ്യത്യസ്തമാണ്. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയും പ്രസിദ്ധീകരണങ്ങളെ നിരോധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യുന്നു. ലോകം മുഴുവന്‍ ഇന്ത്യയുടെ അനധികൃത കൈയേറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജെഎന്‍യുവില്‍ ഉയര്‍ന്ന സ്വാതന്ത്ര്യാനുകൂല മുദ്രാവാക്യങ്ങള്‍ ചിലപ്പോള്‍ നീതീകരിക്കപ്പെടുമെന്നും നിവേദിത മേനോന്‍ പറഞ്ഞു.

ഫെബ്രുവരി 27ന് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയ്‌ക്കെതിരെ വന്‍പ്രതിഷേധമാണ് ബിജെപി-എബിവിപി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News