യുഎഇയില്‍ കനത്ത മഴ തുടരുന്നു; അബുദാബി വിമാനത്താവളം അടച്ചു; സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച്ചയും അവധി

അബുദാബി: യുഎഇയില്‍ രണ്ടുദിവസമായി തുടരുന്ന കനത്ത മഴ ജനജീവിതം താറുമാറാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് അബുദാബിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. സ്‌കൂളുകളും ഓഫീസുകളും നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരള സിലബസ് എസ്എസ്എല്‍സി, പ്ലസ്ടു എന്നിവയും സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളും നടക്കും.

കാറുകളും വാഹനങ്ങളും കനത്തമഴയിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങി. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബിയില്‍ മുസഫ, ഖലീഫാ സിറ്റി, ബനിയാസ്, ഷഹാമ മേഖലകളില്‍ ദിവസങ്ങളായി മഴ തുടരുകയാണ്. അബുദാബി എയര്‍ എക്‌സ്‌പോ രണ്ടാം ദിവസവും നിര്‍ത്തിവച്ചു. ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രദര്‍ശന നഗരി അടച്ചിട്ടിരിക്കുകയാണ്.

വിവിധ ഭാഗങ്ങളില്‍ രണ്ടുദിവസമായി തുടരുന്ന ഒറ്റപ്പെട്ട മഴ ബുധനാഴ്ച വ്യാപകമാവുകയായിരുന്നു. ഏഴ് എമിറേറ്റുകളിലും കനത്ത മഴ ലഭിച്ചു. അബുദാബിയിലാണ് മഴ ഏറ്റവും ശക്തമായത്.

Rain wreaks havoc in Abu DhabiRain wreaks havoc in Abu DhabiVideo sent in by Gulf News reader Emma O’Reilly from Abu Dhabi’s Reem Island.

Posted by Gulf News on Wednesday, March 9, 2016

Gulf News reader Johanne Rodrigo Gallegos Balbarez shared this video from the Danube metro station. RTA Dubai Dubai Metro

Posted by Gulf News on Wednesday, March 9, 2016

The Award for The UAE Rain Storm Video of the Day goes to this guy. Video taken by Khaled Trmanini. Copyright belongs to him. Do credit/check with him.

Posted by Sultan Sooud Al-Qassemi on Wednesday, March 9, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News