മണി വ്യാജമദ്യം കഴിച്ചതിന് സ്ഥിരീകരണമില്ലെന്ന് പൊലീസ്; മയക്കുമരുന്ന് സാന്നിധ്യം ഉറപ്പാക്കാന്‍ രാസപരിശോധനാ ഫലം വരണം; മണിയുടെ സഹായികളുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചു

തൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയത് വ്യാജമദ്യം കഴിച്ചത് കൊണ്ടാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് അന്വേഷണസംഘം. മറ്റു പലകാരണങ്ങള്‍കൊണ്ടും മെഥനോള്‍ സാന്നിധ്യമുണ്ടാകാമെന്നും പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇതിന്റെ അളവും എങ്ങനെ ശരീരത്തില്‍ കടന്നെന്നും പറയാനാകൂയെന്നും പൊലീസ് പറഞ്ഞു. ശരീരത്തില്‍ മയക്കുമരുന്ന് സാന്നിധ്യം ഉറപ്പാക്കാനും രാസപരിശോധനാ ഫലം വരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, മരണവുമായി ബന്ധപ്പെട്ട് മണിയുടെയും അദ്ദേഹത്തിന്റെ സഹായികളുടെയും ഫോണ്‍ കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചു.

മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരന്‍ രാമകൃഷ്ണന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്.പി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കരള്‍ രോഗത്തിനൊപ്പം കൂടുതല്‍ മദ്യം കഴിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കലാഭവന്‍ മണി വാര്‍ത്തകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News