വീരപ്പന്റെ കൊമ്പന്‍ മീശ ജപ്പാനില്‍ മണക്കുന്ന താരം; വീരപ്പന്‍ മോഡലായ പെര്‍ഫ്യൂമിന്റെ പേര് കള്ളക്കടത്തുകാരുടെ ആത്മാവ്

ടോക്കിയോ: സത്യമംഗലം കാടുകളെ വിറപ്പിച്ച കാട്ടുകള്ളന്‍ വീരപ്പന്‍ ജപ്പാനില്‍ ആഡംബര താരം. ജപ്പാനിലെ വില കൂടിയ സ്മഗ്‌ളേഴ്‌സ് സോള്‍ എന്ന പെര്‍ഫ്യൂമിന്റെ മോഡലായി തിളങ്ങുന്നത് മീശപിരിച്ചു നില്‍ക്കുന്ന വീരപ്പന്‍. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനു പിന്നാലെയാണ് വീരപ്പനും ജപ്പാനിലെ താരമാകുന്നത്. ബ്രിട്ടീഷ് ലഷ് എന്ന കമ്പനിയാണ് സ്മഗ്‌ളേഴ്‌സ് സോള്‍ എന്ന പെര്‍ഫ്യൂം പുറത്തിറക്കിയിരിക്കുന്നത്.

ചന്ദനം മണക്കുന്നതാണ് ഈ പെര്‍ഫ്യൂം എന്ന പ്രത്യേകതയുമുണ്ട്. സാധാരണ നിലയില്‍ സ്ലിംബ്യൂട്ടികളും മസില്‍മാന്‍മാരും കൈയടക്കി വച്ചിരുന്ന മേഖലയിലേക്കാണ് വീരപ്പനും കടന്നുവരുന്നത്. 2004-ലാണു സത്യമംഗലം കാടുകളെ വിറപ്പിച്ച വീരപ്പന്‍ പ്രത്യേക ദൗത്യസേനയുമായുള്ള ആക്രമണത്തില്‍ മരണമടഞ്ഞത്. മീശയുടെ സംരക്ഷണത്തിനുതകുന്നു വാഷും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വീരപ്പന്റെ താരപരിവേഷം വിറ്റു കാശാക്കുന്നതിനെതിരേ കമ്പനിക്കു മേല്‍ വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും പിന്നാക്കം പോകാന്‍ പദ്ധതിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News