ആങ് സാന്‍ സ്യൂചിയുടെ മുന്‍ ഡ്രൈവര്‍ മ്യാന്‍മര്‍ പ്രസിഡന്റാകും; പ്രസിഡന്റിന് മുകളില്‍ ഭരണം നടത്താനൊരുങ്ങി സ്യൂചി

നയ്പിഡോവ്: ആങ് സാന്‍ സ്യൂചിയുടെ ബാല്യകാല സുഹൃത്തും മുന്‍ ഡ്രൈവറുമായ ഹതിന്‍ ക്യാ മ്യാന്‍മര്‍ പ്രസിഡന്റാകും. നാല് മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് തീരുമാനം. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവ് സ്യുചിക്ക് പ്രസിഡന്റാകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പിന്‍വാതില്‍ വഴി ഭരണ നിയന്ത്രണത്തിന് ഒരുങ്ങുന്നത്.

അടുത്ത സമയത്താണ് ഹതിന്‍ ക്യാ എന്‍എല്‍ഡിയില്‍ ചേര്‍ന്നത്. നിലവില്‍ പാര്‍ലമെന്റംഗം കൂടിയാണ് ഹതിന്‍. പട്ടാളഭരണകൂടം വീട്ടുതടങ്കലില്‍ ആക്കിയ കാലഘട്ടത്തില്‍ സ്യൂകിയുടെ സഹായി കൂടിയായിരുന്നു. മുതിര്‍ന്ന എന്‍എല്‍ഡി നേതാവും കവിയുമായ മിന്‍ തു വിന്നിന്റെ മകനായ ഹതിന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. എന്‍എല്‍ഡിയ്ക്ക് ഭരണം കിട്ടിയാലും സ്യൂചിക്ക് ഭരിക്കാനാവില്ല എന്ന കാര്യം തെരഞ്ഞെടുപ്പിന് മുന്നേ വ്യക്തമായിരുന്നു. താന്‍ പ്രസിഡന്റ് ആകാന്‍ ഇല്ലെന്നും എന്നാല്‍ പ്രസിഡന്റിനും മുകളില്‍ ആയിരിക്കും തന്റെ സ്ഥാനമെന്നും സ്യൂചി വ്യക്തമാക്കിയിരുന്നു.

മ്യാന്‍മര്‍ ഭരണഘടന പ്രകാരം പങ്കാളിയോ മക്കളോ വിദേശ പൗരത്വമുള്ളവരാണെങ്കില്‍ അത്തരം പൗരന്മാര്‍ക്ക് പ്രസിഡന്റ് പദവി വഹിക്കാനാവില്ല. ദീര്‍ഘകാലം മ്യാന്‍മറില്‍ ഭരണം നടത്തിയ പട്ടാള ഭരണകൂടമാണ് ഇത്തരത്തില്‍ ഭരണഘടനയെ മാറ്റിയത്. ഇതാണ് കേവല ഭൂരിപക്ഷമുണ്ടായിട്ടും എന്‍എല്‍ഡി നേതാവായ സ്യൂചിക്ക് പ്രസിഡന്റ് പദവിയില്‍ എത്താന്‍ കഴിയാതിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News