പതിനാറിനും ഇരുപത്തൊന്നിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ ദിവസവും ഒരു മണിക്കൂര്‍ പോണ്‍ കാണുന്നവര്‍; പെണ്‍കുട്ടികള്‍ ആഴ്ചയില്‍ അഞ്ചുമണിക്കൂറുമെന്ന് സര്‍വേ

മംഗലാപുരം: കര്‍ണാടകയില്‍ പതിനാറിനും ഇരുപത്തൊന്നിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ ശരാശരി ദിവസം ഒരു മണിക്കൂറെന്ന കണക്കിലും പെണ്‍കുട്ടികള്‍ ആഴ്ചയില്‍ അഞ്ചുമണിക്കൂറെന്ന നിലയിലും പോണ്‍ വീഡിയോ കാണുന്നവരാണെന്നു സര്‍വേ. കര്‍ണാടകയിലെ 183 കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

ബീദര്‍, മൈസൂരു, ചാമരാജ് നഗര്‍, മാണ്ഡ്യ, ധാര്‍വാഡ്, ബെലഗാവി, ബംഗളുരു, മംഗലാപുരം എന്നിവിടങ്ങളിലെ കോളജുകളിലാണ് സര്‍വേ നടത്തിയത്. പരോക്ഷ ചോദ്യങ്ങളിലൂടെയാണ് കുട്ടികളുടെ അഭിപ്രായങ്ങള്‍ തേടിയത്. 30 ശതമാനം ആണ്‍കുട്ടികള്‍ അക്രമാസക്തമായ പോണ്‍ കാണുന്നവരാണ്. ബലാത്സംഗ ദൃശ്യങ്ങളാണ് ഇവര്‍ തെരഞ്ഞെടുക്കുന്നതിലേറെയും. ഹയര്‍സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്ന സമയത്താണ് പലരും പോണ്‍ കാഴ്ച തുടങ്ങിയതെന്നും പഠനം വ്യക്തമാക്കുന്നു. 89 ശതമാനം പേര്‍ ഇത്തരം കാഴ്ചകള്‍ കണ്ടു ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചവരാണെന്നും 74 ശതമാനം പേര്‍ ലൈംഗികത്തൊഴിലാളികളെ സമീപിച്ചവരാണെന്നും പഠനത്തില്‍ കണ്ടെത്തി.

സര്‍വേയില്‍ പങ്കെടുത്ത മുപ്പതുശതമാനം പേര്‍ പോണ്‍ കാണുന്നതും വിവാഹപൂര്‍വ സെക്‌സും തെറ്റാണെന്നു കരുതുന്നവരാണ്. ആണ്‍-പെണ്‍ ബന്ധങ്ങളില്‍ വിലക്കേര്‍പ്പെടുത്തുന്നത് പോണ്‍ കാണാന്‍ പ്രേരണയായെന്നു അത്തരത്തില്‍ അഭിപ്രായംപറഞ്ഞവരില്‍ ഭൂരിഭാഗവും ചൂണ്ടിക്കാട്ടി. അമ്പതു ശതമാനം പെണ്‍കുട്ടികള്‍ ഒരു തവണയെങ്കിലും സമൂഹത്തിന്റെ സദാചാര നിലപാടിനെ വെറുത്തിട്ടുള്ളവരാണ്. ആണ്‍കുട്ടികള്‍ കൂട്ടുകാരോടൊത്തു പോണ്‍ കാണുന്നവരാണെങ്കില്‍ പെണ്‍കുട്ടികള്‍ തങ്ങള്‍ രഹസ്യമായാണ് ഇത്തരം ദൃശ്യങ്ങള്‍ കാണാറുള്ളതെന്നും സോഷ്യല്‍മീഡിയയില്‍ പരിചയപ്പെടുന്നവരാണ് കൂടുതലായി ഇത്തരം ദൃശ്യങ്ങള്‍ അയച്ചു നല്‍കുന്നതെന്നും പറഞ്ഞു. നേരിട്ടു പരിചയമുള്ളവരില്‍നിന്നു പോണ്‍ ദൃശ്യങ്ങള്‍ കാണാന്‍ താല്‍പര്യമില്ലാത്തവരാണ് ഭൂരിഭാഗവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News