ദുബായില്‍ പുറത്തിറങ്ങിയാല്‍ ഒന്നിനുപോകുമ്പോള്‍ സൂക്ഷിക്കുക; പൊതുസ്ഥലത്തു മൂത്രമൊഴിച്ച വിദേശിക്ക് ജയില്‍ ശിക്ഷ

ദുബായ്: ദുബായില്‍ പൊതു സ്ഥലത്തു മൂത്രമൊഴിച്ച വിദേശിക്ക് പത്തു ദിവസം തടവുശിക്ഷ. ദുബായ് മക്തൂം പാലത്തിനു സമീപം തുറസായ സ്ഥലത്തു മൂത്രമൊഴിച്ച പോളണ്ടുകാരനാണ് ശിക്ഷ ലഭിച്ചത്. ശിക്ഷയ്ക്കുശേഷം ഇയാളെ ഫെബ്രുവരി 29ന് നാടുകടത്തി. ജനുവരി 27നായിരുന്നു സംഭവം.

ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന രോഗമുള്ളയാളാണ് ഇയാള്‍. ആറു ദിവസത്തെ ഒഴിവുകാല സന്ദര്‍ശനത്തിനാണ് ദുബായില്‍ എത്തിയത്. മുപ്പതാം പിറന്നാള്‍ ദിനം ആഘോഷിക്കാന്‍ ദേരയിലെ ഹോട്ടലില്‍നിന്നു കാറില്‍ പോവുകയായിരുന്നു. രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ പെട്ടപ്പോള്‍ ഇയാള്‍ അസ്വസ്ഥനാവുകയും കാര്‍ നിര്‍ത്തിയ ഉടന്‍ മക്തൂം പാലത്തിനു താഴെ മൂത്രമൊഴിക്കുകയുമായിരുന്നു.

ഇതു സിസിടിവി കാമറകളില്‍ പതിയുകയും ഒരു യാത്രക്കാരന്‍ പൊലീസില്‍ പരാതി അറിയിക്കുകയുമായിരുന്നു. തുടര്‍ന്നു ഇയാള്‍ ഇറങ്ങിയ കാര്‍ കണ്ടെത്തി ഇയാളുടെ വിവരങ്ങള്‍ അനുസരിച്ചു പൊലിസ് ആളെ കണ്ടെത്തുകയും പൊലിസ് സ്റ്റേഷനിലേക്കു വിളിപ്പിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News