ഐആര്‍എന്‍എസ്എസ് 1 എഫ് വിക്ഷേപണം വിജയകരം; ഐഎസ്ആര്‍ഒ ബഹിരാകാശത്തെത്തിച്ചത് രാജ്യത്തിന്റെ ആറാമത്തെ ഗതി നിര്‍ണ്ണയ ഉപഗ്രഹം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആറാമത്തെ ഗതി നിര്‍ണയ ഉപഗ്രഹമായ ഐആര്‍ എന്‍എസ്എസ് 1 എഫ് വിജയകരമായി വിക്ഷേപിച്ചു. വൈകിട്ട് 4.01നാണ് ഉപഗ്രഹവുമായി പിഎസ്എല്‍വി സി 32 റോക്കറ്റില്‍ ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. നിശ്ചയിച്ച സമയത്ത് തന്നെ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി സി 32 ഐആര്‍എന്‍എസ്എസ് 1 എഫിനെ ഭ്രമണപഥത്തില്‍ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹികാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.

അമേരിക്കയുടെ ജിപിഎസിന് ഇന്ത്യന്‍ ബദല്‍ എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചതാണ് ഐആര്‍എന്‍എസ്എസ് 1 എഫ് ഉപഗ്രഹം. ഐആര്‍എന്‍എസഎസ്് ഉപഗ്രഹ പരമ്പരയിലെ ആറാമത്തെ ഉപഗ്രമാണ് ഇത്. കുതിച്ചുയര്‍ന്ന് 20 മിനിറ്റ് കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തി. ഇതോടെ വിക്ഷേപണം പൂര്‍ത്തിയായി. 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് പത്ത് വര്‍ഷം കാലാവധിയുണ്ട്. ഐആര്‍എന്‍എസ്എസ് ഒന്ന് പരമ്പരയിലെ എ മുതല്‍ ഇ വരെയുള്ള ഉപഗ്രഹങ്ങളാണ് നേരത്തെ വിക്ഷേപിച്ചത്. ഇതിനു പിന്നാലെയാണ് ഒന്ന് എഫ് കൂടി ബഹിരാകാശത്തെത്തിയത്.

WATCH: PSLV-C32 launched with an Indian Navigation Satellite System from Sriharikota.https://t.co/V3tBoHquyb — ANI (@ANI_news) March 10, 2016ഏഴ് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ അവസാനത്തെ ഉപഗ്രഹം ഏപ്രിലില്‍ വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഇതോടെ ഗതി നിര്‍ണയ സംവിധാനത്തില്‍ ഇന്ത്യ സ്വയംപര്യാപത്മാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News