തലസ്ഥാന ജില്ലാ കളക്ടര്‍ക്ക് കടകംപള്ളി സുരേന്ദ്രന്റെ തുറന്ന കത്ത്; മാലിന്യവാഹിനിയായ ആമയിഴഞ്ചാന്‍ തോടിനെ സംരക്ഷിച്ച് പരിസരവാസികളെ രക്ഷിക്കണം

തിരുവനന്തപുരം: തലസ്ഥാന ജില്ലാ കളക്ടര്‍ ഡോ. ബിജു പ്രഭാകറിന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ തുറന്ന കത്ത്. ഫേസ്ബുക് പോസ്റ്റിലാണ് ജില്ലാ കളക്ടറോടുള്ള സിപിഐഎം ജില്ലാ സെക്രട്ടറിയുടെ അഭ്യര്‍ത്ഥന. നഗരത്തിലെ പ്രധാന ജലസ്രോതസുകളില്‍ ഒന്നായ ആമയിഴഞ്ചാന്‍ തോടിനെ മാലിന്യത്തില്‍ നിന്ന് രക്ഷിച്ച് പരിസരവാസികളുടെ ആരോഗ്യം സംരക്ഷിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ആമയിഴഞ്ചാന്‍ തോട്ടിലെ ഒഴുക്ക് നഷ്ടപ്പെട്ട് വലിയ മാലിന്യ കൂമ്പാരങ്ങള്‍ രൂപപ്പെട്ടിട്ട് മൂന്ന് വര്‍ഷത്തോളമായി. അറവ് ശാലകളില്‍നിന്ന് ഉള്‍പ്പടെ സകല മാലിന്യവും തള്ളുന്ന ഇടമായി തോട് മാറി. അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ക്ക് ഇടയില്‍ നിന്നും ചെടികളും മരങ്ങളും വളര്‍ന്ന് കാടിനു സമാനമായ അന്തരീക്ഷം രൂപപ്പെട്ടു. തോടിന്റെ സംരക്ഷണ ഭിത്തി പൂര്‍ണമായും തകര്‍ന്നു. – കടകംപള്ളിയുടെ ഫേസ്ബുക് കത്തില്‍ പറയുന്നു.

തോട് മാലിന്യവാഹിനി ആയതോടെ കണ്ണമ്മൂല – ആക്കുളം പ്രദേശത്തെ പരിസരവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. കൊതുകും ഈച്ചകളും പ്രത്യേക തരം ഒച്ചുകളും പ്രദേശം അടക്കി വാഴുന്നു. മാരകമായ പകര്ച്ച വ്യാധികള്‍, സാംക്രമിക രോഗങ്ങള്‍ ജീവന് തന്നെ ഭീഷണിയാകും വിധം പടര്‍ന്നു പിടിക്കുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ നിലവാരം ശരാശരിയേക്കാള്‍ താഴെ എത്തിയിരിക്കുന്നു. പരിസരവാസികള്‍ക്ക് പരാതികളുടെ പ്രവാഹമാണ്.

രാപ്പകല്‍ ഭേദമെന്യേ കര്‍മ്മ നിരതനായ ജില്ല കളക്ടര്‍ ഇതുകൂടി അറിയണം. വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമുണ്ടായില്ല. പരിസരവാസികളായ സാധാരണക്കാരെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും കടകംപള്ളി സുരേന്ദ്രന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News