കനയ്യ കുമാറിന് നേരെ ജെഎന്‍യു കാമ്പസില്‍ ആക്രമണം; സംഘപരിവാര്‍ പ്രവര്‍ത്തകരായ അക്രമികള്‍ പിടിയില്‍

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് നേരെ ആക്രമണം. ജെഎന്‍യു കാമ്പസിന് പുറത്തുനിന്ന് എത്തിയ ആളുകളാണ് ആക്രമിച്ചത്. അക്രമികളെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. രണ്ട് പേരെയും പിന്നീട് വിദ്യാര്‍ത്ഥികള്‍ ദില്ലി പൊലീസിന് കൈമാറി.

സംഘപരിവാര്‍ സംഘടനയായ പൂര്‍വാഞ്ചല്‍ സേനയുടെ പ്രവര്‍ത്തകരാണ് പിടിയിലായത് എന്നാണ് പ്രാഥമിക വിവരം. കനയ്യയെ പാഠം പഠിപ്പിക്കാന്‍ വന്നതാണ് എന്നാണ് അക്രമികളില്‍ ഒരാള്‍ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here