ട്വന്റി – 20 ലോകകപ്പ്: സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം; യോഗ്യതാ മത്സരങ്ങളില്‍ സിംബാബ്‌വെയ്ക്കും അഫ്ഗാനിസ്താനും ജയം

ലോകകപ്പ് ട്വന്റി – 20 ക്രിക്കറ്റ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ജയം. വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 45 റണ്‍സിന് തോല്‍പ്പിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആദ്യ കളിയില്‍ സിംബാബ്‌വെ സ്‌കോട്‌ലന്‍ഡിനെ 11 റണ്‍സിന് തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്താന്‍ ആറ് വിക്കറ്റിന് ഹോങ്കോംഗിനെ പരാജയപ്പെടുത്തി.

ടോസ് ഇല്ലാതിരുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. 186 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസിസ് 4 പന്തുകള്‍ ബാക്കി നില്‍ക്കെ എല്ലാവരും പുറത്തായി. പുറത്താകാതെ 98 റണ്‍സ് നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്താകാതെ 98 റണ്‍സെടുത്തു.

സ്‌കോര്‍ 32ല്‍ നില്‍ക്കെ 21 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ ബെന്നിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. യുവരാജ് സിംഗ് 31 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 10ഉം പവന്‍ നേഗി 8ഉം ഹര്‍ദിക് പാണ്ഡ്യ 8 റണ്‍സുമെടുത്ത് മടങ്ങി. വിന്‍ഡീസ് നിരയില്‍ ജെറോം ടെയ്‌ലര്‍, സുലൈമാര്‍ ബെന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കാര്‍ലോസ് ബ്രാത് വെയ്റ്റ്, ഡാരന്‍ സമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വിന്‍ഡീസ് നിരയില്‍ ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല. ഓപ്പണര്‍മാരായ ജോണ്‍സണ്‍ ചാള്‍സ്, ക്രിസ് ഗെയ്ല്‍ എന്നിവര്‍ കാര്യമായി തിളങ്ങിയില്ല. ചാള്‍സ് 18ഉം ഗെയ്ല്‍ 20ഉം റണ്‍സെടുത്ത് മടങ്ങി. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ മുഹമ്മദ് ഷമി, പവന്‍ നേഗി, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹര്‍ഭജന്‍ സിംഗ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോവിക്കറ്റ് വീഴ്ത്തി.

യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ സിംബാബ് വെ സ്‌കോട്‌ലന്‍ഡിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 7 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സ്‌കോട്‌ലന്‍ഡിന് 19.4 ഓവറില്‍ 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സിംബാബ് വെയ്ക്ക് 11 റണ്‍സ് ജയം.

രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്താന്‍ ഹോങ്കോംഗിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹോംങ്കോംഗ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച അഫ്ഗാനിസ്താന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here