സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും നാളെയും; ജില്ലാ കമ്മറ്റികള്‍ നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിക്കും; യെച്ചൂരിയും കാരാട്ടും പങ്കെടുക്കും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും നാളെയും എകെജി സെന്ററില്‍ ചേരും. ജില്ലാ കമ്മറ്റികള്‍ നല്‍കിയ പട്ടിക പരിശോധിച്ച് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണ ഉണ്ടാക്കും. പ്രസ്തുത പട്ടിക വീണ്ടും ജില്ലാ കമ്മറ്റികള്‍ക്ക് തിരികെ അയച്ചു നല്‍കി 16ന് വീണ്ടും സെക്രട്ടേറിയറ്റ് ചേര്‍ന്ന് അന്തിമ രൂപം നല്‍കും. 13ന് സംസ്ഥാന കമ്മറ്റിയും യോഗം ചേരും.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രപിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here