സരിത ഇന്നും സോളാര്‍ കമ്മീഷനില്‍ ഹാജരായില്ല; രണ്ടാഴ്ചകൂടി അനുവദിക്കണമെന്ന് സരിത; 21ന് തന്നെ ഹാജരാകണമെന്ന് കമ്മീഷന്റെ കര്‍ശന നിര്‍ദേശം

കൊച്ചി: സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ ഇന്നും ഹാജരായില്ല. ഹാജരാകാന്‍ രണ്ടാഴ്ചകൂടി അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും നിരാകരിച്ച കമ്മീഷന്‍, 21ന് ഹജരാകണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. ഹാജരാകാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് ശിവരാജന്‍ അറിയിച്ചു. അതിനിടെ കമ്മീഷനെ അധിക്ഷേപിച്ച സംഭവത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെ തള്ളി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തങ്കച്ചന്റേത് വ്യക്തിപരമായ പരാമര്‍ശമാണെന്നും സര്‍ക്കാരിന് തങ്കച്ചന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വിവാദ പരാമര്‍ശത്തില്‍ തങ്കച്ചന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സ്വീകരിച്ച കമ്മീഷന്‍, നേത്തെ മാധ്യമങ്ങളിലൂടെ കുറ്റം ഏറ്റുപറഞ്ഞതിനാല്‍ തങ്കച്ചനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here