ചിത്രീകരണത്തിനിടയില്‍ റിയാസ് ഖാന് നേരെ ചീമുട്ടയെറ്; സംഭവം കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡില്‍

കോട്ടയം: സിനിമാ ചിത്രീകരണത്തിനിടയില്‍ നടന്‍ റിയാസ് ഖാന് നേരെ ചീമുട്ടയെറിഞ്ഞതായി പരാതി. കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. രാജു ചമ്പക്കരയുടെ സംവിധാനത്തിലൊരുങ്ങുന്ന ബഹുഭാഷ ചിത്രമായ ചിന്നദാദയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം.

നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. ചിത്രീകരണം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നിര്‍മാതാവ് എന്‍. ഗോപാല കൃഷ്ണനും അണിയറ പ്രവര്‍ത്തകരും പ്രതിഷേധം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News