നിര്‍മാതാക്കളുടെ പ്രതികാരം; രഞ്ജിത്തിന്റെ ‘ലീല’യ്ക്ക് അപ്രഖ്യാപിത വിലക്ക്; റിലീസിംഗ് തീരുമാനത്തില്‍ മാറ്റമില്ലെന്ന് രഞ്ജിത്ത്

ബിജു മേനോനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ലീല എന്ന ചിത്രത്തിന് അപ്രഖ്യാപിത വിലക്ക്. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് അപ്രഖ്യാപിത വിലക്കുമായി രംഗത്തെത്തിയത്.

വേതന വര്‍ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ സമരത്തെ രഞ്ജിത്ത് പിന്തുണച്ചിരുന്നു. തൊഴിലാളികള്‍ ആവശ്യപ്പെട്ട ഉയര്‍ന്ന വേതനം നല്‍കിയാണ് രഞ്ജിത്ത് ലീലയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സംഘടനയുടെ നിലപാടിന് എതിരെ നിന്നതാണ് രഞ്ജിത്തിനെതിരെ തിരിയാന്‍ നിര്‍മാതാക്കളുടെ സംഘടനയെ പ്രേരിപ്പിച്ചത്. തൊഴിലാളികളുടെ ആവശ്യത്തെ പിന്തുണച്ച രഞ്ജിത്തിനെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി ഒന്ന് മുതലായിരുന്നു നിര്‍മാതാക്കളുടെ സമരം. എന്നാല്‍ ഈ സമരത്തില്‍ പങ്കെടുക്കാതെ തന്റെ കമ്പനിയായ ക്യാപിറ്റോള്‍ തീയേറ്ററിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ലീലയുടെ ചിത്രീകരണവുമായി രഞ്ജിത്ത് മുന്നോട്ടുപോയിരുന്നു.

എന്നാല്‍ നേരത്തെ നിശ്ചയിച്ചപ്രകാരം ഏപ്രിലില്‍ത്തന്നെ ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് രഞ്ജിത്തിന്റെ തീരുമാനം. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ് എന്ന ചിത്രത്തിന് ശേഷം ക്യാപിറ്റോള്‍ തീയേറ്ററിന്റെ ബാനറില്‍ രഞ്ജിത്ത് നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലീല. ഉണ്ണി ആറിന്റെ ശ്രദ്ധേയ ചെറുകഥയാണ് ലീല. ഉണ്ണി ആര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കുന്നത്. ബിജു മേനോനൊപ്പം പാര്‍വ്വതി നമ്പ്യാരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here