മകളുടെ പ്രണയത്തകര്‍ച്ച; കമല്‍ ഹാസന്‍ അസ്വസ്ഥന്‍

രണ്ടാമത്തെ മകള്‍ അക്ഷര ഹാസന്റെ പ്രണയത്തകര്‍ച്ചയില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ അസ്വസ്ഥനെന്ന് തമിഴ് ഗോസിപ്പ് മാധ്യമങ്ങള്‍. പ്രശസ്ത നടി രതി അഗ്‌നിഹോത്രിയുടെ മകന്‍ തനുജ് വിര്‍വാനിയാണ് അക്ഷരയുടെ കാമുകന്‍. തനൂജുമായുള്ള പ്രണയബന്ധം തകര്‍ന്നതോടെ മകളുടെ കരിയറും തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നാണ് കമലിന്റെ ആശങ്ക.

കരിയറും വ്യക്തി ജീവിതവും സംബന്ധിച്ച് അക്ഷരയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെങ്കിലും കരിയര്‍ പ്രണയത്തകര്‍ച്ചയില്‍ തട്ടി അവസാനിക്കുമോ എന്നാണ് കമല്‍ഹാസന്റെ ആശങ്ക. പ്രണയബന്ധം സൗഹാര്‍ദപരമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ച തനൂജിനോടും അക്ഷരയോടും കരിയറില്‍ ശ്രദ്ധിക്കാന്‍ ഇരുകുടുംബങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അമിതാഭ് ബച്ചനും ധനുഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷമിതാഭിലൂടെയായിരുന്നു അക്ഷര അരങ്ങേറ്റം കുറിച്ചത്. ബോക്‌സോഫീസില്‍ വന്‍പരാജയമായ ലൗ യു സോണിയോ എന്ന ചിത്രത്തിലൂടെയാണ് തനൂജ് അഭിനയരംഗത്ത് എത്തിയത്. കമലിന്റെ ആദ്യ ഹിന്ദി ചിത്രത്തിലെ നായികയായിരുന്നു രതി അഗ്‌നിഹോത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News