വേദനയായി മണിയുടെ സഞ്ചയനക്കുറിപ്പും; തയ്യാറാക്കിയത് ഭാര്യ നിമ്മി

കലാഭവന്‍ മണിയുടെ സഞ്ചയനക്കുറിപ്പ് പ്രേക്ഷകര്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ വേദന പകരുന്നു. തങ്ങളുടെ പ്രിയതാരം വിട്ടകന്നത് ചാലക്കുടിക്കാര്‍ക്കും സിനിമപ്രേമികള്‍ക്കും ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.

mani.

കലാഭവന്‍ മണിയുടെ ഭാര്യ നിമ്മിയാണ് സഞ്ചയനക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. മാര്‍ച്ച് 13 ഞായറാഴ്ചയാണ് മണിയുടെ സഞ്ചയന കര്‍മ്മങ്ങള്‍ നടക്കുന്നത്. രാവിലെ 8.45നും 9.45നും മധ്യേയാണ് ചടങ്ങുകള്‍.

കലാഭവന്‍ മണി വാര്‍ത്തകള്‍ അറിയാം

കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയത് വ്യാജമദ്യം കഴിച്ചത് കൊണ്ടാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. മറ്റു പലകാരണങ്ങള്‍കൊണ്ടും മെഥനോള്‍ സാന്നിധ്യമുണ്ടാകാമെന്നും പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇതിന്റെ അളവും എങ്ങനെ ശരീരത്തില്‍ കടന്നെന്നും പറയാനാകൂയെന്നും പൊലീസ് പറഞ്ഞു.

മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരന്‍ രാമകൃഷ്ണന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്.പി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കരള്‍ രോഗത്തിനൊപ്പം കൂടുതല്‍ മദ്യം കഴിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News